2009, ഒക്‌ടോബർ 18, ഞായറാഴ്‌ച

ഒരു ലോട്ടറി വരുത്തിയ വിന ....

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്‌ :ഈ കഥയില്‍ ചിലപ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കും പോലെ നര്‍മം ഉണ്ടായെന്നുവരില്ല.മറിച്ച് ഗൗരവമുള്ള ഒരനുഭവം കുറിക്കുകയാണ് ...തിരൂര്‍ കാരന്‍ ഒരു കവിതയില്‍ പറഞ്ഞതുപോലെ 'ചീവിടുകളെ തട്ടി അകറ്റി വെള്ളരി പ്രാവിനെ മാത്രം പറക്കാന്‍ അനുവദിക്കില്ല ".കുറച്ചു ചീവിടുകളും പറന്നോട്ടെ ...ന്താ...

എങ്കില്‍ ഞാന്‍ തുടങ്ങുവാ .....

ഈ കഥ നടക്കുന്നത് 1997 -മാണ്ടില്‍ ആണ് .ഞാന്‍ വിദ്യാഭ്യാസമൊക്കെ ഏറെക്കുറെ പൂര്‍ത്തിയാക്കി (ഇനിയും തുടര്‍ന്നാല്‍ സ്ഥിരമായി ഇരിക്കുന്ന ബഞ്ച് കേറി ഉടക്കിയാലോ എന്ന് പേടിച്ചു മാത്രമാണ് കേട്ടോ )ഇങ്ങനെ വായും നോക്കി നടക്കുകയാണ് .നമ്മുടെ വിദ്യാഭ്യാസത്തിനു യോജിച്ച പോസ്റ്റുകള്‍ ഒന്നും സര്‍ക്കാരില്‍ ഒഴിവില്ലാത്തതു കൊണ്ടും ,വെറുതെ പട്ടിണി കിടന്നു ചാകണ്ട എന്നുള്ളതിനാലും ഞാന്‍ അല്ലറ ചില്ലറ കൂലി പണികളും ഹോം ടുഷനും ഒക്കെ ആയി കഴിഞ്ഞു കൂടി .കൂലി പണികളുടെ കൂട്ടത്തില്‍ വീടുകള്‍ക്ക്‌ പെയിന്റടിക്കുന്ന പണി കൂടി ഉള്‍പ്പെട്ടിരുന്നു .അങ്ങനെ ഇരിക്കെ അടുത്തുള്ള ഹരിജന്‍ ബാങ്ക് പെയിന്ടടിക്കാനുണ്ടെന്നു കേട്ടു.പക്ഷെ അത് കൊട്ടേഷന്‍ മുഖേനയാണ് എന്ന് മാത്രമല്ല കൊട്ടേഷന്‍ പിടിക്കുന്ന ആള്‍ ഹരിജനും ആയിരിക്കണം ...എന്‍റെ ദയനീയ സ്ഥിതി അറിയാവുന്ന എന്‍റെ കൂട്ടുകാരന്‍ ശശി എന്‍റെ ബിനാമി ആകാം എന്ന് സമ്മതിച്ചു .അങ്ങനെ ശശിയുടെ നാമത്തില്‍ എനിക്ക് പെയിന്റടിക്കാന്‍ അവസരം കിട്ടി .പെയിന്റിംഗ് ഏകദേശം പൂര്‍ത്തിയായി നെയിം ബോര്‍ഡ്‌ എഴുതുക എന്ന കടമ്പ കൂടി ഉണ്ട് .എന്‍റെ സുഹൃത്ത് ആയ രാജു (നിലവില്‍ പഞ്ചായത്ത്‌ മെമ്പര്‍ ആണ് )ബോര്‍ഡ്‌ എഴുതാമെന്ന് ഏറ്റു(എഴുതി കിട്ടിയാല്‍ എന്‍റെ ഭാഗ്യം എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.കാരണം പുള്ളി ഇന്നു മുങ്ങിയാല്‍ പിന്നെ 6 മാസം കഴിഞ്ഞേ പൊങ്ങു ).ബാങ്ക് സെക്രട്ടറിയുടെ പക്കല്‍ നിന്നു രജിസ്ടര്‍ നമ്പര്‍ ഒക്കെ വാങ്ങി ..പിന്നെ അവിടെയുള്ള കസേര ,ഷെല്‍ഫ്‌ മുതലായവയുടെ മിനുക്ക്‌ പണികളില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്നപ്പോള്‍ ബോര്‍ഡ്‌ മെമ്പര്‍ കൂടി ആയ ശേഖരഅണ്ണന്‍ വന്നു .എന്നിട്ട് പറഞ്ഞു '"അഡ്രെസ്സില്‍ പിന്‍ നമ്പര്‍ വക്കണം കേട്ടോടെയ് ".ഞാന്‍ വിനീത വിധേയനായി പറഞ്ഞു (കാരണം അവസാന ഗടു പൈസക്ക്‌ അണ്ണന്‍റെ ഒപ്പ് കൂടി വേണം )"ശരി അണ്ണാ"...ദേ വരുന്നു അടുത്ത ചോദ്യം "പിന്‍ നമ്പര്‍ അറിയാമോടെയ്‌ "?ഞാന്‍ വീണ്ടും വിനയത്തോടെ പറഞ്ഞു "അറിയാം 6,9,1,3,0,2". ഇതു കേട്ട ശേഖരഅണ്ണന്‍ തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി എന്നിട്ട് ഉത്തരം തെറ്റി പറഞ്ഞ കുട്ടിയെ നോക്കുന്ന അധ്യാപകനെ പോലെ എന്നെ തുറിച്ചു നോക്കി പറഞ്ഞു ..."അങ്ങനെ അല്ല കേട്ടോ ...691,302 എന്നാ .."ഉള്ളില്‍ പൊട്ടിവന്ന ചിരി അടക്കി ഞാന്‍ "ശരി അണ്ണാ" എന്ന് വീണ്ടും സൌമ്യനായ്‌ മൊഴിഞ്ഞു .....

മേല്‍പറഞ്ഞത്‌ ഭൂതകാലം ...എന്നാല്‍ വര്‍ത്തമാന കാലത്ത്‌ പ്രസ്തുത ബാങ്കില്‍ അരങ്ങേറിയ ഒരു കഥ എന്‍റെ സുഹൃത്ത് ശശി പറയുകയുണ്ടായി ....ഈ ബാങ്കിന്‍റെ സെക്രട്ടറി ആയി ചുമതല വഹിച്ചു കൊണ്ടിരിക്കുന്നത് എന്‍റെ സുഹൃത്ത് കൂടിയായ ഒരു സഖാവാണ് (ചില സാങ്കേതിക കാരണങ്ങളാല്‍ പേരു വെളിപ്പെടുത്തുന്നില്ല ).പ്രസ്തുത ബാങ്കിന്‍റെ ഗുണഭോക്താവായ (പേരില്‍ മാത്രം )ഒരാള്‍ക്ക്‌ 35000 രൂപ ലോട്ടറി അടിച്ചു...രണ്ടു പെണ്മക്കള്‍ പുര നിറഞ്ഞു വളര്‍ന്നു വരുന്ന സമയമായത്‌ കൊണ്ട്പാവത്തിന് വലിയ ആശ്വാസം ആയിരുന്നു ഈ തുക .നമ്മുടെ ബാങ്കിന്‍റെ സെക്രട്ടറി വക നല്ല ഉപദേശം ഉടനെ കിട്ടി .."അത് നമ്മുടെ ബാങ്കില്‍ ഇട്ടേക്ക് ...ആവിശ്യം വരുമ്പോള്‍ എടുക്കാല്ലോ ..."ഈ ഉപദേശം ഗുണഭോകതാവിനും ബോധിച്ചു .അത് പ്രകാരം പൈസ ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞു സെക്രട്ടറി സമക്ഷത്തില്‍ ഏല്പിച്ചു ..ഒരു സ്റ്റാഫ്‌ മാത്രമുള്ള ബാങ്കിലെ സെക്രട്ടറി പൈസ എണ്ണി തിട്ടപ്പെടുത്തി രസീതും നല്കി സന്തോഷ പൂര്‍വ്വം അയാളെ യാത്രയാക്കി ...ആറ് മാസം കഴിഞ്ഞു ഗുണഭോക്താവിന്റെ പെണ്മക്കളില്‍ മൂത്തയാള്‍ക്ക് ഒരു വിവാഹാലോചന വന്നു ...പയ്യന്‍ കൊള്ളാം ...പിന്നെ പൈസ നമ്മുടെ ബാങ്കിലും ഉണ്ടല്ലോ ...ഇതങ്ങു ഉറപ്പിക്കാം എന്നുതന്നെ അയാള്‍ തീരുമാനിച്ചു ...ഏകദേശം ഉറപ്പ്‌ കൊടുത്തിട്ട് പിറ്റേ ദിവസം ബാങ്കിലേക്ക് വച്ചു വിട്ടു ....സെക്രട്ടറിയെ കണ്ട് കാര്യം ബോധിപ്പിച്ചു ..വിദ്യാഭ്യാസമില്ലാത്ത ഉപഭോക്താവിന് ദഹിക്കാത്ത ചില സാങ്കേതിക കാരണങ്ങളുടെ അകമ്പടിയോടെ ഒരാഴ്ച സമയം വേണം പൈസ ലഭിക്കാന്‍ എന്ന് തട്ടിവിട്ടു സെക്രട്ടറി .ഇതു കേട്ടു പാവം ഗുണഭോക്താവ് തിരിച്ചു നടന്നു ...ഒരാഴ്ച അല്ലെ അപ്പോളേക്കും മറ്റുകാര്യങ്ങള്‍ എല്ലാം തുടങ്ങി വയ്ക്കാം എന്ന ആശ്വാസത്തോടെ ...ഒരാഴ്ച കഴിഞ്ഞു വന്നപ്പോള്‍ വീണ്ടും ഒരാഴ്ച കൂടി പറഞ്ഞു നമ്മുടെ സെക്രട്ടറി ..എന്തിനേറെ പറയുന്നു ആഴ്ച പിന്നെ ഒരു മാസം ആയി ...പിന്നെ രണ്ടു ..ഇങ്ങനെ മാസങ്ങള്‍ മാറുന്നതല്ലാതെ സെക്രട്ടറിയുടെ വാചകത്തിന് ഒരു മാറ്റവും ഇല്ല ...ഗതികെട്ട ആ പാവം മനുഷ്യന്‍ അപമാനവും പറ്റിക്കപ്പെടലും സഹിക്ക വയ്യാതെ തന്‍റെ പെണ്മക്കളെയും കൂട്ടി ബാങ്കിലേക്ക് പോയി ..സെക്രട്ടറിയുടെ റൂമില്‍ നേരെ കേറിച്ചെന്നുവാതില്‍ അടച്ചു ....ഇതെല്ലാം കണ്ടു തൊട്ടടുത്ത കടമുക്കില്‍ കൂടി നിന്ന ജനത്തിന് എന്തോ പന്തികേട്‌ മണത്തു ...കാരണം ഈ പാവത്തിന്‍റെ ദയനീയ സ്ഥിതിയും നിത്യന ഉള്ള വരവും പോക്കും അവരും കാണുന്നുണ്ടായിരുന്നു ...സെക്രട്ടറിയുടെ റൂമിന്‍റെ തുറന്നു കിടന്ന ജനാലക്ക്‌ ചെന്ന അവര്‍ കണ്ട കാഴ്ചയും കേട്ട സംഭാഷണവും ഇങ്ങനെ .....

ഉപഭോക്താവ്‌ ഇടുപ്പില്‍ ഒളിച്ചു കൊണ്ടുവന്ന വെട്ടുകത്തി ഊരിക്കൊണ്ട് ഇങ്ങനെ അലറി

"നിന്നെ വെട്ടി തുണ്ടമാക്കുമെടാ ....----മോനേ "

ഭയന്ന് വിറച്ച സെക്രട്ടറി :"അണ്ണാ ഇതു എന്‍റെ കുഴപ്പം അല്ല ...പേപ്പര്‍ ശരിയായി വരാത്ത താണ് ....നാളെ ഈ കാര്യത്തിന് വേണ്ടി ഞാന്‍ ജില്ലാ ബാങ്കില്‍ പോകും തീര്‍ച്ച "

ഗുണഭോക്താവ് :"നീ ഇനി ഒരിടത്തും പോകണ്ട ....നീ ഇനി ജീവിചിരിക്കണ്ട ...എന്‍റെ മോള്‍ടെ കല്യാണം മുടങ്ങി ...ഞാന്‍ നാണം കെട്ടു....നിന്നെ വെട്ടിക്കൊന്നു ഞാന്‍ ജയിലില്‍ പോകും ..."

സെക്രട്ടറിയും ...ഗുണഭോക്താവും ഇങ്ങനെ അരങ്ങു നിറഞ്ഞാടുമ്പോള്‍ ...പുറത്തു നിന്നു ജനം "അരുതേ "എന്ന് വിലക്കുന്നു ...പെട്ടെന്ന് അവിടെ നിന്നിരുന്ന പെണ്മക്കളില്‍ മൂത്തവള്‍ ഇങ്ങനെ അലറി "അച്ഛന്‍ കൊല്ലും ...കൊല്ലും ..എന്ന് പറഞ്ഞോണ്ടിരിക്കാതെ ....ഈ കള്ള------മോനേ അങ്ങ് വെട്ടി കൊല്ലച്ചാ " എന്ന് ...ഇതു കേട്ട സെക്രട്ടറി പാന്റില്‍ മൂത്രം ഒഴിചെന്നു കഥയുടെ പിന്നാമ്പുറം..പിന്നെ നാട്ടുകാര്‍ ഒരുവിധം ഗുണഭോക്താവിനെ അനുനയിപ്പിച്ചു ..പൈസ ഗഡുക്കള്‍ ആയി കൊടുത്തു കൊള്ളാമെന്ന് സെക്രട്ടറി സമ്മതിച്ചു ...മനസ്സില്ലാ മനസ്സോടെ ഈ നിബന്ധന ആ പാവം അംഗീകരിച്ചു ...അയ്യായിരവും ...രണ്ടായിരവും ..ആയ് ഒരു വിധം പൈസ വാങ്ങി എടുത്തു (എന്ന് വിശ്വസിക്കുന്നു )...ഓരോ ഗടുക്കളും വാങ്ങി പോകുന്ന ആ പാവം ഇങ്ങനെ ചിന്തിചിട്ടുണ്ടാകണം .."ഭഗവാനെ ...ആര്‍ക്കും ഇതുപോലെ ലോട്ടറി അടിക്കല്ലേ " എന്ന് ..

അടിക്കുറിപ്പ്‌ :ഈ കഥയില്‍ വന്നിട്ടുള്ള കഥാപാത്രങ്ങള്‍ .അവരവരുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചവര്‍ ആണ് ..പിന്നെ സത്യം തുറന്നു പറയുന്നതിനിടയില്‍ ഏതെങ്കിലും കഥാപാത്രത്തെ വേദനിപ്പിക്കേണ്ടി വന്നെങ്കില്‍ അത് സ്വാഭാവികം മാത്രമായി കരുതുക .വേദന ഇനിയും കിട്ടുന്ന രീതിയില്‍ പ്രവര്‍ത്തിക്കാതെ ഇരിക്കുക .ഇതിന്റെ പേരില്‍ എന്നോട് മിണ്ടാതെ ഇരിക്കുകയോ ..പിറകില്‍ നിന്നു കൊഞ്ഞനം കാട്ടുകയോ അരുത്‌ ...ഒരു കാര്യം ഓര്‍ത്തോ "എനിക്കും അടിക്കും ലോട്ടറി ...."

22 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ശരിയാ. ഇങ്ങനെ ഒരു ലോട്ടറി അടിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്

VEERU പറഞ്ഞു...

ഇതു നടന്ന കാര്യം തന്നെയോ??
എന്തായാലും വിവരണം കൊള്ളാം ട്ടാ..ആശംസകൾ !!

ദീപു പറഞ്ഞു...

:)

Typist | എഴുത്തുകാരി പറഞ്ഞു...

അതെന്താ ഇങ്ങനെയൊരു താമസം കൊടുത്ത പണം കിട്ടാന്‍?

Jenshia പറഞ്ഞു...

നര്‍മ്മം ആയി തോന്നീല്ല മാഷേ...ഉപഭോക്താവിന്റെ അവസ്ഥ ആലോചിച്ചപ്പോ വിഷമം ആണ് തോന്നിയത്...

പോസ്റ്റ്‌ നന്നായിട്ടുണ്ട്..

രഘുനാഥന്‍ പറഞ്ഞു...

സംഭവം സീരിയസ് ആണെങ്കിലും അത് നര്‍മത്തില്‍ എഴുതിയപ്പോള്‍ നന്നായി...

ഭൂതത്താന്‍ പറഞ്ഞു...

ശ്രീ:അഥവാ ..ലോട്ടറി അടിച്ചാലും ,ഇത്തരക്കാരുടെ കൈകളില്‍ എല്പ്പിക്കതിരിക്കുകയാണ് നല്ലത് .....നന്ദി ശ്രീ

VEERU:ഇതു നടന്ന കാര്യം തന്നെ മാഷേ ...ഇതു എഴുതാന്‍ കാരണം ഈ സംഭവത്തിനു ശേഷവും പ്രസ്തുത സെക്രട്ടറി ആ ബാങ്കിലെ മെമ്പര്‍ മാര്‍ക്ക് അനുവദിച്ച തുക (തുച്ഛം ആണെങ്കിലും )അവര്‍ അറിയാതെ തരപ്പെടുത്തി .അവസാനം സബ്സിഡി കഴിച്ചുള്ള ഗഡുക്കള്‍ അടക്കാത്തത്തിന്റെ പേരില്‍ ജില്ലാ ബാങ്കില്‍ നിന്നു അറിയിപ്പ് വന്നപ്പോള പാവങ്ങള്‍ അറിയുന്നെ അവര്‍ ലോണ്‍ എടുത്തെന്ന് . ..... നന്ദി മാഷേ

ദീപു:നന്ദി ദീപുവേ

Typist | എഴുത്തുകാരി :പണം ബാങ്കില്‍ ഇട്ടെങ്കില്‍ അല്ലെ ചേച്ചി തിരികെ കൊടുക്കാന്‍ പറ്റു.അയാള്‍ ആ പൈസ എടുത്ത് ലാവിഷ് ആയി .വിദ്യാഭ്യാസം ഇല്ലാത്ത പാവം സ്വന്തം സമുദായക്കാരന്‍ അല്ലെ പറ്റിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തു .....നന്ദി ചേച്ചി ..

Jenshia :എനിക്കും നര്‍മം ആയി തോന്നിയില്ല ..അതാണ്‌ ഞാന്‍ കഥാരന്ഭത്തില്‍ ഒരു കുറിപ്പ്‌ എഴുതിയത്‌ .മനസ്സില്‍ ഊറിക്കുടിയ ചിരിയെകാളും വേദനിപ്പിക്കുന്ന ആ പാവത്തിന്റെ മുഖമാണ് തെളിഞ്ഞു നിന്നത് ... നന്ദി ജെന്ഷിയ

ഭൂതത്താന്‍ പറഞ്ഞു...

രഘുനാഥന്‍ :നന്ദി മാഷേ ...എന്‍റെ അമര്‍ഷം ഞാന്‍ നര്‍മ്മത്തില്‍ പൊതിഞ് അവതരിപ്പിച്ചു എന്നെ ഉള്ളു ...ഇനിയെങ്കിലും ഈ ഇത്തിക്കണ്ണികള്‍ അറിവില്ലായ്മയെ ചൂഷണം ചെയ്യാതിരുന്നെങ്കില്‍.....

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

സംഭവം കലക്കി
പെണ്മക്കളില്‍ മൂത്തവള്‍ ഇങ്ങനെ അലറി "അച്ഛന്‍ കൊല്ലും ...കൊല്ലും ..എന്ന് പറഞ്ഞോണ്ടിരിക്കാതെ ....ഈ കള്ള------മോനേ അങ്ങ് വെട്ടി കൊല്ലച്ചാ " എന്ന് ...ഇതു കേട്ട സെക്രട്ടറി പാന്റില്‍ മൂത്രം ഒഴിചെന്നു കഥയുടെ പിന്നാമ്പുറം
അത് കലക്കി, ആവിശ്യത്തിന് നര്‍മം ഉണ്ട് മച്ചൂ, പക്ഷെ ഇങ്ങനെ കബളിക്കപ്പെടുന്നവര്‍ ധാരാളം ഉണ്ട്. അവരുടെ ക്ഷമയുടെ നെല്ലിപ്പലക ഒടിഞ്ഞാല്‍ പിന്നെ എന്താ ചെയ്ക.

കുക്കു.. പറഞ്ഞു...

ഇങ്ങനെ ലോട്ടറി അടിക്കാത്തത്‌ തന്നെ നല്ലത്...
അവരുടെ അവസ്ഥ ഓര്‍ത്തു പാവം തോന്നി..

ഭൂതത്താന്‍ പറഞ്ഞു...

കുറുപ്പിന്‍റെ കണക്കു പുസ്തകം:ക്ഷമയുടെ നെല്ലിപ്പലക ഒടിയുക മാത്രമല്ല അത് കണ്ടം തുണ്ടം ആക്കുകേം കൂടി ചെയ്തു ...പിന്നെ കപടമല്ലോ ഈ ലോകം ...കുറുപ്പേ .....നന്ദി കുറുപ്പേ

കുക്കു..:ശരിയാ ഇതിലും ഭേദം ലോട്ടറി അടിക്കതതാണ് നല്ലത് ......നന്ദി കുക്കു

Areekkodan | അരീക്കോടന്‍ പറഞ്ഞു...

അപ്പോ ആരും ഇനി ലോട്ടറി എടുക്കണ്ട.ഭൂതം പിടിക്കും....

താരകൻ പറഞ്ഞു...

കൊള്ളാം ഭൂതത്താനെ ..നർമ്മമുണ്ടെന്നുമാത്രമല്ല അല്പം നനവുമുണ്ട്..ഒരു കുടുംബത്തിന്റെ കണ്ണീരിന്റെ..

പൂതന/pooothana പറഞ്ഞു...

Do not repeat it again ok.(secretary)

ഭൂതത്താന്‍ പറഞ്ഞു...

Areekkodan | അരീക്കോടന്‍ :അയ്യോ ....പാവം ഭൂതത്തിനെ വിട്ടേക്ക് മാഷേ ,,,,ഭൂതത്തിനെ പിടിക്കാന്‍ ലോട്ടറി നടക്കുവാ ....ഹ ഹ നന്ദി മാഷേ

താരകൻ : ആ നനവിലൂടെ ഈ കഥ പറഞ്ഞു പോയതാ മാഷേ .....നന്ദി

പൂതന/pooothana :Do not repeat it again ok.(ഭൂതം ) ....എന്ന് സെക്രട്ടറിക്ക്‌ .....നന്ദി മാഷേ

Umesh Pilicode പറഞ്ഞു...

:-)

ഭായി പറഞ്ഞു...

@@വിദ്യാഭ്യാസമില്ലാത്ത ഉപഭോക്താവിന് ദഹിക്കാത്ത ചില സാങ്കേതിക കാരണങ്ങളുടെ അകമ്പടിയോടെ ഒരാഴ്ച സമയം വേണം പൈസ ലഭിക്കാന്‍ എന്ന് തട്ടിവിട്ടു സെക്രട്ടറി@@

ഇത് ഇവന്മാരുടെ സ്തിരം പരിപാടിയാ ഭൂതം...

ശ്ശേ..വെട്ടിയില്ല...
ഞാന്‍ ഇപ്പം വെട്ടും ഇപ്പം വെട്ടും എന്ന് കാത്തിരിക്കുകയായിരുന്നു..

ഭൂതത്താന്‍ പറഞ്ഞു...

ഉമേഷ്‌ പിലിക്കൊട് :നന്ദി മാഷേ

ഭായി:ഇനിയും ഈ നയം തുടര്‍ന്നാല്‍ താമസിയാതെ ആരെങ്കിലും വെട്ടി കൊല്ലും മാഷേ .....നന്ദി

തൃശൂര്‍കാരന്‍ ..... പറഞ്ഞു...

ഓഹ്‌!..ഒരു ലോട്ടറി വരുത്തി വച്ച വിന...

കുഞ്ഞായി | kunjai പറഞ്ഞു...

ലോട്ടറി അടിച്ചവന്റെ ഓരോ‍ കഷ്ടപ്പാടേ..
വിവരണം നന്നായി മാഷേ

Micky Mathew പറഞ്ഞു...

പാവം ............

ഭൂതത്താന്‍ പറഞ്ഞു...

തൃശൂര്‍കാരന്‍.....:നന്ദി മാഷേ
കുമാരന്‍ | കുമാരന്‍:നന്ദി മാഷേ
കുഞ്ഞായി: ലോട്ടറി അടിക്കാത്തത നല്ലത് ..ഹ ഹ നന്ദി
Micky മാത്യു:നന്ദി മാഷേ ...അതെ പാവം