2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

നേരറിയാന്‍.... മോഹനനന്‍ സി.ബി.ഐ

ഓമനക്കുട്ടന്‍
ശ്രീ ദുര്‍ഗാ ഹോട്ടല്‍
കരുനാഗപള്ളി .പി .ഓ
കരുനാഗപള്ളി
കൊല്ലം

ഞാന്‍ ഈ അഡ്രെസ്സ് വായിച്ച് തീര്‍ത്തപ്പോള്‍ ജനാര്‍ദ്ദനന്‍ അണ്ണന്‍ ആകാംഷയോടെ വീണ്ടും ചോദിച്ചു .."എവിടെ കരുനാഗപള്ളി അല്ലെ"?ഞാന്‍ അതെ എന്ന് മൂളി .എന്നോട്‌ ആ കത്ത് പൊട്ടിച്ച് വായിച്ചു കൊടുക്കാന്‍ പറഞ്ഞു അണ്ണന്‍ .ഞാന്‍ കത്ത് തുറന്നു വായിക്കാന്‍ തുടങ്ങി (അക്ഷരതെറ്റുകളുടെ ഒരു കൂമ്പാരം ആയിരുന്നു എങ്കിലും ,അതിനിടയിടയിലും ഓമന കുട്ടന്‍ എഴുതിവച്ച കാര്യം എനിക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞു ) "ബഹുമാന പെട്ട അച്ഛന്‍ അറിയുന്നതിന് ,ഞാന്‍ അച്ഛന്‍ വഴക്ക് പറഞ്ഞതിനാല്‍ പിണങ്ങി നാട് വിട്ടു .എനിക്ക് ആരും ഇല്ല എന്ന് തോന്നിയപ്പോള്‍ നേരെ റയില്‍ പാളത്തില്‍ പോയി തലവച്ചു ,ട്രെയിന്‍ വരുന്നതും കാത്ത് കിടന്നു .പെട്ടെന്ന് ദൈവം ഒരു ദൂതന്‍റെ വേഷത്തില്‍ വന്നു എന്നെ പിടിച്ച് എഴുനെല്‍പ്പിച്ചു ...എന്നിട്ട് കരണത്ത് ഒന്നു പൊട്ടിച്ചു .മേലാല്‍ ഇവിടെയെങ്ങും കണ്ടു പോകരുത്‌ എന്ന് താക്കീതും തന്നു ...അപ്പോളാണ് അയാള്‍ ദൈവം അല്ല ചെകുത്താന്‍ ആണെന്ന് മനസ്സില്‍ ആയതു ...ഞാന്‍ അവിടെ നിന്നും പോയി ,കുറെ അലഞ്ഞു ...വയറു വിശന്നപ്പോള്‍ ഒരു ഹോട്ടലില്‍ കേറി ശാപ്പാട്‌ കഴിച്ചു .ആ ഹോട്ടല്‍ സപ്ലയര്‍ ദിവാകരണ്ണന്‍ എനിക്ക് ആ ഹോട്ടലില്‍ തന്നെ ജോലി ശരിയാക്കി തന്നു ..എന്നെ തിരക്കി ആരും വരരുത് ,ഞാന്‍ ഇനി വീട്ടിലേക്ക്‌ ഇല്ല .ഞാന്‍ നില്ക്കുന്ന ഹോട്ടെലും സ്ഥലവും എഴുതുന്നില്ല .നിങ്ങള്‍ തിരക്കി വന്നാലോ .എനിക്ക് സുഖം തന്നെ .കത്ത് ചുരുക്കുന്നു .
എന്ന് മകന്‍
ഓമനക്കുട്ടന്‍
തീര്‍ന്നതും ജനാര്‍ദ്ദനന്‍ അണ്ണന്‍ ദൂരേക്ക്‌ മിഴി നട്ടു വിവശനായി ഇരുന്നു .ഇതുകണ്ട് എന്നോടൊപ്പം നിന്നിരുന്ന മോഹനന്‍ ഉടനെ സി .ബി .ഐ ആഫീസര്‍ ആയി "പേടിക്കണ്ട അണ്ണാ...അവന്‍ എവിടെ ഉണ്ടെങ്കിലും ഞാന്‍ പൊക്കും"എന്ന് ഉറപ്പും കൊടുത്തു .പിറ്റേന്ന് രാവിലെ മോഹനനും ഒരു സഹായിയും കൂടി തിരഞ്ഞു പോകാനുള്ള തയ്യാറെടുപ്പില്‍ .വഴി ചിലവിനു നൂറു രൂപ കൊടുത്തുകൊണ്ട് ജനാര്‍ദ്ദനന്‍ അണ്ണന്‍ പറഞ്ഞു "അവനോട്‌ പരേണം അച്ഛന് ദേഷ്യം ഒന്നും ഇല്ല ,മടങ്ങി വരാന്‍ "മോഹനന്‍ ശരി എന്ന് തലയാട്ടി .... മോഹനനും സഘവും നേരെ കരുനാഗപള്ളി ക്ക് വച്ചു പിടിച്ചു .സി.ബി.ഐ ബുദ്ധിയാല്‍ കരുനാഗപള്ളി ടൌണില്‍ തന്നെ ഉള്ള ഹോട്ടല്‍ കണ്ടെത്തി .അതിനുള്ളിലേക്ക് കയറിയപ്പോള്‍ നമ്മുടെ കഥാനായകന്‍ കസ്റൊമെഴ്സിനു ചായയും പലഹാരങ്ങളും വിളമ്പുന്ന തിരക്കില്‍ .അതി ബുദ്ധിമാനായ മോഹനന്‍ തന്‍റെ കൂട്ടാളിക്കൊപ്പം പതിയെ കടന്നു കാഷ്യറുടെ അടുത്തുള്ള മേശയില്‍ ഇരുന്നു .(മോഹനന്‍ കരുതി നമ്മളെ കണ്ടു അവന്‍ ഓടികളഞ്ഞാലോ ?")കാഷ്യര്‍ ചോദിച്ചു "എന്താ കഴിക്കാന്‍ ?"...."ദോശ പോരട്ടെ "..മോഹനന്‍റെ മറുപടി .കാഷ്യര്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു "ദോശ രണ്ടേ '".....അല്പം കഴിഞ്ഞപ്പോള്‍ നമ്മുടെ കഥാനായകന്‍ രണ്ടു പ്ലേറ്റ് ദോശയുമായ്‌ ഇതാ വരുന്നു ..ദോശ മേശമേല്‍ വച്ചതും മോഹനന്‍ കേറി സപ്ലയരുടെ കൈക്ക്‌ ഒരു പിടുത്തം .അല്പം അന്ധാളിച്ച സപ്ലയര്‍ ഉടനെ പരിസര ബോധം വീണ്ടെടുത്തു .."നിന്നെ കണ്ടുപിടിക്കാന്‍ കഴിയില്ല എന്ന് കരുതിയോ ,"...നമ്മുടെ നായകന്‍ കുതറി ഓടാന്‍ നോക്കിയില്ല .മോഹനന്‍ കാര്യങ്ങള്‍ വിശദമായി ഹോട്ടലിന്റെ കാഷ്യര്‍ കം ഓണറെ ധരിപ്പിച്ചു .കാഷ്യര്‍ അത്ര ദിവസം ജോലി എടുത്തതിന്റെ കൂലി ആയി നൂറ്റി അമ്പതു രൂപയും കൊടുത്തു .കഥാ നായകനെയും കൊണ്ട് ഹോട്ടലില്‍ നിന്നു പുറത്തിറങ്ങിയപ്പോളാണ് മോഹനന്‍റെ മനസ്സില്‍ ആ ആശയം ഉദിച്ചത് ...ഫോണ്‍ ചെയ്തു കഥാ നായകനെ കിട്ടിയ വിവരം വീട്ടുകാരെ അറിയിച്ചു കളയാം ,അവര്‍ക്ക്‌ ടെന്‍ഷന്‍ കുറഞ്ഞു കിട്ടുമല്ലോ ..ഈ ചിന്തയോടെ മോഹനന്‍ അടുത്ത കടയില്‍ കേറി ഫോണ്‍ ചെയ്തു .അന്ന് നാട്ടില്‍ മൊബൈല് കളോ ,എല്ലാ വീട്ടിലും ഫോണ്‍ സൌകര്യമോ ഇല്ല .ആകെ ഞങ്ങളുടെ നാട്ടില്‍ ഫോണ്‍ ഉള്ളത് ഒരു ഗള്‍ഫ്‌ കാരന്‍റെ വീട്ടില്‍ മാത്രമാണ് .മോഹനന്‍ ആ വീട്ടിലേക്ക്‌ ഫോണ്‍ വിളിച്ചു .മറുതലക്കല്‍ ഫോണ്‍ എടുത്തത്‌ അവിടത്തെ വല്യമ്മ ആയിരുന്നു ......സംസാരം ദേ...ഇപ്രകാരം ആയിരുന്നു ..
മോഹനന്‍ :"അക്കാ ഞാന്‍ മോഹനന്‍ ആണ് "
വല്യമ്മ :"കണ്ടു പിടിച്ചോ "
മോഹനന്‍ :"പിന്നെ ...സാധനം നമ്മളുടെ കാസ്റ്റ്ടിയില്‍ ഉണ്ട് ...ഒരു മണിക്കൂറിനുള്ളില്‍ കൊണ്ടു വരും "
വല്യമ്മ :(നിശബ്ദം )
മോഹനന്‍ തുടര്‍ന്ന് ഒരു തത്വ ജ്ഞാനി ആയി ..."എല്ലാം വിധിയാണ് അക്കാ ...അവന്‍റെ സമയദോഷം കൊണ്ടു സംഭവിച്ചതാ ....എല്ലാം .."...ഇതു മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ വല്യമ്മ ഫോണ്‍ വച്ചിട്ട് കഥാ നായകന്‍റെ വീട്ടിലേക്ക്‌ ഓടി ...ബസ്സ് സ്റ്റോപ്പില്‍ വായ് നോക്കി ഇരിക്കുകയായിരുന്നു ഞാനും കൂട്ടുകാരും ....വാണം വിട്ട പോലെ പായുന്ന വല്യമ്മ ,വേഗത കുറക്കാതെ ഞങ്ങളെ കൈകാട്ടി വിളിച്ചു ....ഞങ്ങള്‍ വല്യമ്മയുടെ കൂടെ വച്ചു വിട്ടു ...അടുത്തെത്തി ഞാന്‍ ചോദിച്ചു "എന്ത് പറ്റി".വല്യമ്മ ആംഗ്യം കാട്ടി "വാ " എന്ന് മാത്രം പറഞ്ഞു ...കഥാനായകന്റെ വീടെത്തി ..മുറ്റത്തു പുന്നക്കായ്‌ പരിപ്പ് തോട് കളഞ്ഞു ഉണങ്ങാന്‍ ഇട്ടിരിക്കുന്നു .....ഉമ്മറത്ത്‌ നായകന്‍റെ അമ്മയും സഹോദരിയും ഇരിപ്പുണ്ട് ...മുറ്റത്തു കിടന്ന പുന്നക്കായ്‌ പരിപ്പ്‌ ചാക്കിന്റെ മൂല മടക്കി തൂക്കി എടുത്തു കൊണ്ട് വല്യമ്മ പറഞ്ഞു ...ഇതെല്ലം പറക്കി ഒതുക്കി മുറ്റം വൃത്തിയാക്കി ഇടാന്‍ പറഞ്ഞു ..പിന്നെ അമ്മയോടും സഹോദരിയോടും ആഹാരം കഴിച്ചു കൊള്ളാനും വല്യമ്മ നിര്‍ദേശിച്ചു ...കാര്യം മനസ്സില്‍ ആകാതെ അവര്‍ ഞങ്ങളെ നോക്കി ....ഞങ്ങള്‍ക്കും ഒന്നും പിടികിട്ടിയില്ല ...വല്യമ്മ പറഞ്ഞു "മോഹനന്‍ വിളിച്ചു .....ഒരു മണിക്കൂറിനകം കൊണ്ടു വരും ....എല്ലാം വിധിയാണ് രാജമ്മേ ...നമ്മള്‍ സഹിച്ചല്ലെ പറ്റു"..നായകന്‍റെ അമ്മയും സഹോദരിയും വലിയവായില്‍ നിലവിളിച്ചു ...ഞങ്ങള്‍ക്കും കാര്യം പിടികിട്ടി ...അധികം താമസിയാതെ ഒരു മരണ വീടിന്റെ എല്ലാ സൌകര്യങ്ങളും ഒരുങ്ങി ......ആള്‍ക്കാര്‍ വന്നു നിറഞ്ഞു ...എങ്ങും ദുഃഖം തളം കെട്ടി നില്ക്കുന്നു ....ആള്‍ക്കാര്‍ കുശു കുശുത്തു "അവന് ഇതിന്‍റെ വല്ല ആവിശ്യവും ഉണ്ടായിരുന്നൊ "......ചില സ്ത്രീകള്‍ ഇങ്ങനെ പറഞ്ഞു "രാജമ്മേടെ വായില്‍ ചോറ് ആയതാരുന്നു ...കഷ്ടപ്പെട്ട് ഇത്രയും വളര്‍ത്തി എടുത്തില്ലേ "....രംഗം ഇങ്ങനെ ചൂടു പിടിച്ച് നില്‍ക്കുമ്പോള്‍ ദേ....വരുന്നു മോഹനനും സംഘവും കൂട്ടത്തില്‍ നമ്മുടെ നായകനും ....ആള്‍ക്കാര്‍ എല്ലാം അന്ധം വിട്ടു നായകനെ നോക്കി ...അപ്പോള്‍ നായകന്‍ ആകെ പരിഭ്രമിച്ചു ...തന്‍റെ അച്ഛന്‍ തട്ടി പോയി എന്ന് തെറ്റിദ്ധരിച്ച നായകന്‍ "എന്‍റെ അച്ഛാ " എന്ന് നിലവിളിച്ച് വീട്ടിലേക്കോടി ...അപ്പോള്‍ ദേ ..കസ്സെരയില്‍ താടിക്ക് കൈയും കൊടുത്ത് അച്ഛന്‍ ഇരിക്കുന്നു ...പിന്നെ ഒന്നും ആലോചിച്ചില്ല ...."അമ്മേ "എന്നലറിക്കൊണ്ട് വീടിനുള്ളിലേക്ക് കടക്കാന്‍ നോക്കിയ കഥാനായകനെ പിടിച്ചു നിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ പറഞ്ഞു ..."നീ മരിച്ചു പോയെന്ന് വിളിച്ച് പറഞ്ഞതു കൊണ്ടാ ആളുകള്‍ കൂടിയത്‌ എന്ന് "...നായകന്‍ അന്ധം വിട്ടു നില്‍ക്കുന്നതിനിടയില്‍ ഞങ്ങള്‍ മോഹനനെയും വല്യമ്മ യെയും തിരഞ്ഞു ...രംഗം പന്തിയല്ലെന്ന് തോന്നിയ വല്യമ്മ അപ്പോളെ മുങ്ങിയിരുന്നു ....പിന്നെ മോഹനന്‍ വിളിച്ചിട്ടും നിക്കാതെ അപ്പുറത്തെ പറമ്പും കടന്നു പോകുന്നത് കണ്ടു ....ഇതിനിടയില്‍ നായകന്‍റെ അമ്മ വന്നു ടിയാനെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു ..."നീ ഇനി എങ്ങോട്ടെക്കും പോകല്ലേ ...ഞാന്‍ എന്ത് മാത്രം തീ തിന്നെടാ "എന്ന് .....മാതാവിന്‍റെ ഈ ആവശ്യം ശിരസ്സാ വഹിച്ച് എട്ടാം ക്ലാസ്സ്‌ കാരനായ നായകന്‍ അന്ന് മുതല്‍ സ്കൂളില്‍ പോകുന്നത് പോലും നിര്‍ത്തി .

അടിക്കുറിപ്പ്‌ :ഈ കഥയും കഥാപാത്രങ്ങളും ആരെങ്കിലുമായി സാമ്യം തോന്നുന്നു എങ്കില്‍ അത് യാതൃച്ചികം മാത്രമല്ല ട്ടോ ...എന്ന് വച്ചു ഇതിന്‍റെ പേരില്‍ ഈ പാവത്തിന്റെ കയ്യും കാലും തല്ലി ഓടിക്കരുതെന്ന് അപെക്ഷ..

13 അഭിപ്രായങ്ങൾ:

മാണിക്യം പറഞ്ഞു...

സുനാമി കഥകള്‍,
ഉദയന്‍ ആണ് താരം ....
പച്ച കശുവണ്ടിയും പിന്നെ ഞാനും ...
നേരറിയാന്‍.... മോഹനനന്‍ സി.ബി.ഐ ....
ഇത്രയും ഇന്നു ശനിയാഴ്ച് വായനയില്‍ പെട്ടു..

വായിക്കുവാന്‍ എളുപ്പമാണു ഒരഭിപ്രായം പറയാതെ പോകുന്നതെങ്ങനെ?
നേരറിയാന്‍.... മോഹനനന്‍ സി.ബി.ഐ വായിച്ച ഹരത്തില്‍ ആണ് പിന്നെ വന്ന പോസ്റ്റുകള്‍‍ വായിക്കാനിടയായത്.
സമയനഷ്ടമായില്ല, നാലുകഥകളും വേറിട്ട വിഷയങ്ങള്‍ നല്ല രീതിയില്‍ എഴുതിയിട്ടും ഉണ്ട് മോഹനനേയും വലിയമ്മയേയും നന്നെ ഇഷ്ടായി..

hshshshs പറഞ്ഞു...

നിങ്ങളുടെ കഥകൾ ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നുണ്ട് ട്ടാ..അക്ഷരപ്പിശക്കുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും പൂർണ്ണമായും ഒഴിവായെന്നു പറയാറായിട്ടില്ല..
ആശംസകൾ !!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഹ ഹ ഹാ...പ്രേതം എന്ന് പറഞ്ഞ് ആരും വീഴാത്തത് ഭാഗ്യം.

താരകൻ പറഞ്ഞു...

നല്ലകഥ..അവസാനം വളരെ ടച്ചിംഗ് ആയി തോന്നി.

ദീപു പറഞ്ഞു...

ജയചന്ദ്രൻ, നന്നായിട്ടുണ്ട്‌..

ഭൂതത്താന്‍ പറഞ്ഞു...

മാണിക്യം :താങ്കളുടെ പ്രോത്സാഹന മനസ്സിന് നന്ദി ..ഇതെന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നു നന്ദി .
hshshshs :താങ്കളുടെ അഭിപ്രായത്തിന് അങ്ങേയറ്റം വില കല്‍പ്പിക്കുന്നു .തുടര്‍ന്നുള്ള എഴുത്തുകളില്‍ അക്ഷര തെറ്റ് ഒഴിവാക്കാന്‍ ശ്രമിക്കാം ..ഈ പ്രോത്സാഹനങ്ങളും തെറ്റ് ചൂണ്ടി കാണിക്കലുമായ്‌ ഇവിടെ ഉണ്ടാകണം എന്ന് ആശിക്കുന്നു ....നന്ദി
താരകൻ :നന്ദി മാഷേ ...വീണ്ടും കാണാം
ദീപു : നന്ദി ഡാ ..ദീപുവേ
വായിക്കാന്‍ മിനക്കെട്ട എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി ....

nalini പറഞ്ഞു...

നർമ്മ ഭൂതം അനുദിനം ഉഷാറാ‍യി വരുന്നുണ്ട് കേട്ടോ..
എഴുതുക വിണ്ടും വരാം ആശംസകൾ !!

ഭൂതത്താന്‍ പറഞ്ഞു...

Areekkodan | അരീക്കോടന്‍ :മാഷേ ...അവനെ കണ്ടാല്‍ അലെങ്കില്‍ തന്നെ ഒരു പ്രേത ലുക്ക്‌ ആയിരുന്നു (നമ്മളും അത്ര മോശം അല്ലാരുന്നു കേട്ടോ )
nalini :നന്ദി ....എപ്പോഴും സ്വാഗതം

വിഷ്ണു | Vishnu പറഞ്ഞു...

സി ബി ഐ കഥകള്‍ ഇനിയും പോരട്ടെ....
കെ മധു കാണണ്ട കേട്ടോ ;-)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കഥ കൊള്ളാം കേട്ടൊ...
ആത്മകഥയിലെ അദ്ധ്യായങ്ങളാണോ?

ഭൂതത്താന്‍ പറഞ്ഞു...

വിഷ്ണു: മധു സാറിന് കഥ പറഞ്ഞു കൊടുത്തത് ഈ ഭൂത അല്ലയോ ....യേത്
bilatthipattanam :ആത്മാവ്‌ ഇല്ലാത്ത ഒരു കഥയുണ്ടോ മാഷേ ...
നന്ദി ഈ ഭൂതലോകത്തില്‍ കറങ്ങിയ എല്ലാവര്‍ക്കും.....

ഗീത പറഞ്ഞു...

ആലങ്കാരിക ഭാഷ വരുത്തുന്ന ഒരു വിനയേ!
നല്ല കഥാചാതുരി ഭൂതത്താന്.

ഭൂതത്താന്‍ പറഞ്ഞു...

ഗീത :നന്ദി ഈ ഭൂത ലോകത്ത്‌ വന്നതിനു ....വീണ്ടും വരിക ...