വീട്ടില്‍ നിന്നു കുറച്ച് നടന്നാല്‍ വയല്‍ എത്തും .പിന്നെ പച്ച പിടിച്ചു നില്ക്കുന്ന വയലും ..അതിനെ രണ്ടായി കീറി മുറിച്ച് ഒഴുകുന്ന ചെറിയ തോടും .പാട വരമ്പില്‍ കൂടി നടന്നു തോടിന്‍റെ അടുത്തെത്തിയാല്‍ ചെറിയ ഒരു പാലം ,പാലം മുറിച്ച് കടക്കുന്നതിനിടയില്‍ അതിനടിയിലൂടെ കള...കള ശബ്ദം പൊഴിച്ച് ഒഴുകുന്ന വെള്ളവും പിന്നെ അതില്‍ നീന്തി തുടിക്കുന്ന ചെറു മീനുകളും കണ്ടു ഇങ്ങനെ നില്‍ക്കുമ്പോള്‍ ..... വെള്ളിടി പോലെ ആ കാര്യം മനസ്സിലേക്ക് ഓടിവന്നു "ദൈവമേ ഇന്നു ജയകുമാര്‍ സാറിന്‍റെ രസതന്ത്ര ക്ലാസ്സ് ആണല്ലോ "... മനസ്സില്‍ നിറഞ്ഞ സന്തോഷ കിരണങ്ങള്‍ എല്ലാം എങ്ങോ പോയി ഒളിക്കും ..പിന്നെ യാന്ത്രികമായി ക്ലാസ്സിലേക്ക് വച്ചു പിടിക്കും .രസതന്ത്ര ക്ലാസ്സ് കുറച്ച് കടുപ്പം തന്നെ ആണ് കേട്ടോ ..ഒരു വലിയ ചൂരല്‍ ആണ് അതിനെ പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയാറ്...പിന്നെ ഈ ഭൂതം പഠിക്കാന്‍ "മിടുക്കനായതുകൊണ്ട്" അടിക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല .പിന്നെ രസതന്ത്രത്തിന്റെ സൂത്രവാക്യങ്ങള്‍ ഈ പാവം ഭൂതത്തിന്‍റെ മനസ്സാകും ലാബിലേക്ക് കേറികൂടാന്‍ ശ്ശി..പ്രയാസം ആണ് കേട്ടോ .ആയതിനാല്‍ എല്ലാ രസതന്ത്ര ക്ലാസ്സ് ദിനവും ഈ ഉള്ളവന് "അടി തന്ത്ര ക്ലാസ്സ് "ദിനം ആയിരുന്നു ...എനിക്ക് പഠിക്കുന്ന കുട്ടികളോട് (അടി കിട്ടാത്തവന്‍ മാരോടും അവള് മാരോടും )വലിയ ദേഷ്യവും അസൂയയും ആയിരുന്നു ....കാരണം ഇവരെല്ലാം ചേര്‍ന്നു അടി വാങ്ങുകയാണെങ്കില്‍ എനിക്ക് കിട്ടുന്ന അടിയുടെ എണ്ണം കുറച്ച് കുറഞ്ഞെനെ.... അതില്‍ ഏറ്റവും കൂടുതല്‍ അസൂയ തോന്നിയത് ഉദയനോട് ആണ് ....ഉദയകുമാര്‍ ....എന്‍റെ കൂട്ടുകാരന്‍ ആണ് .ബാക്കി എല്ലാ ക്ലാസ്സിലും മണ്ട ശിരോമണി ആയ അവന്‍ രസതന്ത്ര ക്ലാസ്സില്‍ കേമനായത് എങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല ....സാര്‍ ക്ലാസ്സില്‍ വന്നു കഴിഞ്ഞാല്‍ കുറച്ചു പഠിപ്പിക്കും ....ഇടക്ക് ഓരോ മുലകത്തിന്റെയും സൂത്രവാക്യം ചോദിക്കും ...ആ സമയത്ത് സാറിന്‍റെ ഫ്രെയിമില്‍ തെളിയുന്ന ആളിനോടാ ചോദ്യം വരുന്നതു ...സാറിന്‍റെ കൈയ്ക്ക് നല്ല വ്യായാമം വേണ്ട ദിവസം ആണെങ്കില്‍ എന്‍റെ ദയനീയമായ മുഖം സാറിന്‍റെ ഫ്രെയിമില്‍ ആദ്യമേ തന്നെ തെളിയും ...ക്ലാസ്സ് കഴിയുന്നതിനിടയില്‍ ഒന്നു രണ്ടു തവണ കൂടി വീണ്ടും തെളിയും ...എന്‍റെ കൈ വെള്ള പലപ്പോഴും ഇങ്ങനെ ചിന്തിചിട്ടുണ്ടാകണം "ഈ എരണം കേട്ടവന്റെ കൈ ആയ് പിറക്കാതെ ഇരുന്നെങ്കില്‍ "എന്ന് ....സാര്‍ ചോദ്യം ചോദിച്ചു തുടങ്ങുമ്പോള്‍ നമ്മുടെ ഉദയന്‍(മിടുക്കന്‍ )ചാടി എഴുന്നേല്‍ക്കും എന്നിട്ട് ഒരു കീച്ചാ .."ഞാന്‍ പറയാം സാര്‍ ". ഈ ചോദ്യമാകുന്ന അമ്പ് തന്‍റെ നേരെ വരല്ലേ എന്ന് പെരരിയാവുന്ന സകല ദൈവങ്ങളെയും വിളിച്ച് പ്രാര്‍ത്തിക്കുകയാവും ഞാന്‍ അപ്പോള്‍ .ഉദയന്‍റെ ശുഷ്കാന്തി കണ്ട സാര്‍ ഉടനെ പറയും "നീ പറയണ്ട അവിടെ ഇരിക്ക്' എന്ന് .പിന്നെ സാറിന്‍റെ നോട്ടം എന്നിലെക്കോ ... അതല്ലെങ്കില്‍ എന്നെപോലെ കൈവെള്ള പ്രാകുന്ന വേറെ കുറച്ച് പേര്‍ കൂടിയുണ്ട് ,അവരിലെക്കോ തിരിയും ... "ദൈവമേ "...അടിവയറ്റില്‍ നിന്നു ഒരു തീ ഇങ്ങനെ ഉയര്‍ന്ന് വരും ...അപ്പോള്‍ മനസ്സില്‍ വിചാരിക്കും "ഈ ഉദയനോട് ഉത്തരം പറയാന്‍ പറഞ്ഞാല്‍ പോരെ ഈ സാറിന് ,എന്തിനാ ഞങ്ങളെ ഇട്ടു ഇങ്ങനെ പരിക്ഷണം നടത്തുന്നത് "എന്ന് ...ഉദയന്‍റെ കലാ പരിപാടി ഇങ്ങനെ നടന്നു വന്നു ....ഒരു ദിവസം പതിവു പോലെ ഉദയന്‍റെ "ഞാന്‍ പറയാം സാര്‍ "എന്നതിന് മറുപടിയായ് സാര്‍ പറഞ്ഞു "ശരി എന്നാല്‍ നീ പറ "...ക്ലാസ്സ് നിശബ്ദം ഇരിക്കുകയാണ് ...ഞാന്‍ ഒരു ചോദ്യത്തില്‍ നിന്നു രക്ഷപ്പെട്ട ആശ്വാസത്തോടെ ഇരുന്നു ...ഉദയന്‍റെ വായില്‍ നിന്നു ശബ്ദമൊന്നും വരുന്നില്ല ...മുഖത്ത് പല ഭാവങ്ങള്‍ മിന്നി മറയുന്നു ....എല്ലാ കണ്ണുകളും ഉദയനിലെക്ക്....സാറിന്‍റെ ഭാവം മാറി ...കൈകളും കവിളും വിറച്ചു .....ഒരു അലര്‍ച്ചയോടെ സാര്‍ "ഇങ്ങു ഇറങ്ങി വാടാ ".....ഒത്തിരി നാള്‍ പറ്റിക്കപ്പെട്ടതിന്റെ കൈ തരിപ്പ് മുഴുവന്‍ സാര്‍ തീര്‍ത്തു.ഉദയന്‍റെ തുട ചൂരലിന്‍ തനി പകര്‍പ്പ് പതിചെടുത്തു ....എന്‍റെ മനസ്സില്‍ ഒരു ആശ്വാസം കടന്നു വന്നു ..അടി ഷെയര്‍ ചെയ്യാന്‍ ഒരുത്തനെ കൂടി കിട്ടിയല്ലോ ....ഞാന്‍ കൈ വെള്ളയെ ദയനീയമായി നോക്കി ...അപ്പോള്‍ മനസ്സില്‍ തത്തി കളിച്ച മറ്റൊരു ചിന്ത ഇതാണ് "എടാ ഉദയാ ...നിനക്ക് "എച്ച്. ട്ടു . ഓ "പോയിട്ട് വെറും "എച്ച് "പോലും അറിയില്ലയിരുന്നല്ലോടാ "
അടിക്കുറുപ്പ് :പ്രിയ കൂട്ടുകാരാ ഉദയാ ...നീ വാങ്ങി തരുമായിരുന്ന പൊരിയുണ്ട മിട്ടായിയുടെ സ്വാദ് നാവില്‍ ഇപ്പോളും തങ്ങി നില്ക്കുന്നതുകൊണ്ട് നിന്‍റെ വട്ടപ്പേര് ഞാന്‍ എഴുതുന്നില്ല ...അഥവാ നീ എങ്ങാനും ഇതു വായിച്ചാലോ ....ആരെങ്കിലും പറഞ്ഞറിഞ്ഞാലോ ..വേറെ സാഹസത്തിനു ഒന്നും മുതിരരുത് ...പഴയത് പോലെ ക്ലാസ്സിനു പിന്നില്‍ കുനിച്ച് നിര്‍ത്തി മുതുകിനു ഇട്ട് ഇടിച്ചോ ...
6 അഭിപ്രായങ്ങൾ:
ഹഹഹ വഴിയെ പോയ അടി ഇരന്നു വാങ്ങിയല്ലോ ഉദയന്‍...മിടുക്കന്‍
ഉദയൻ കലക്കീലോ..!!
ഉദയന്‍ തന്നെ താരം
ഉദയനാണ് താരം... കൊള്ളാം!!!
എന്റെ ബ്ലോഗുകളും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമോ?
http://keralaperuma.blogspot.com/
http://neervilakan.blogspot.com/
ഒരു ഹിന്ദി ടീച്ചര്‍ ഉണ്ടായിരുന്നു. പഠിക്കാത്തവര്‍ എഴുന്നേല്‍ക്കാന്‍ പറയും. ഓരോ അടി വീതം. പിന്നെ ചോദ്യം പഠിച്ചവനോട്. അവന്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ കിട്ടും രണ്ട് അടി. അതുകൊണ്ട് പിള്ളേര്‍ ഓരോ അടി വാങ്ങി പഠിക്കാതിരിക്കും. അടിപുരാണവും ഉദയനും കലക്കി.
കണ്ണനുണ്ണി :ഉദയന്‍ മിടു മിടുക്കനാ ....
ഹ്ശ്ശ്സ്(ഇതെന്തു പേരാ മാഷേ ..ഞാന്‍ "ശശി "എന്ന് വിളിക്കാം ): അവന്‍ എന്‍റെമുതുക് കലുക്കുമോന്നാ പേടി
അരീക്കോടന്‍ :നന്ദി മാഷേ
നിര്‍വിലാക്ന്‍:നന്ദി മാഷേ ..ഞാന്‍ താങ്കളുടെ ബ്ലോഗ് കാണാറുണ്ട്
മിനി :ടീച്ചറെ എന്നെ പോലെ ഉള്ള മണ്ടന്‍ മാരെ അടിച്ച്
പഠിപ്പിക്കുന്ന ടീച്ചര്‍ മാരെ സമ്മതിക്കണം .
നന്ദി എല്ലാവര്‍ക്കും....നല്ല നമസ്കാരം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ