2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

സുനാമി കഥകള്‍

കാക്ക യുടെ ലീവ്‌ കാലം ("കഷ്ട കാലം "എന്ന് കാക്ക )നാട്ടില്‍ സുനാമി തിരമാലകള്‍ അലയടിച്ച സമയം ആയിരുന്നു ...ഞങ്ങള്‍ ടെലിവിഷനില്‍ സുനാമി നാശം വിതച്ച കഥകള്‍ ഓരോന്നായി കണ്ടിരുന്നു ...സുനാമിയുടെ ഹാങ്ങ്‌ ഓവര്‍ തീരും മുന്‍പെ കാക്ക ലീവ് കഴിഞ്ഞെത്തി...നാട്ടു വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പറഞ്ഞിരിക്കവേ സുനാമി സംസാര വിഷയമായി ...ഉടനെ കാക്ക നെടുവീര്‍പ്പിട്ടുകൊണ്ട് കൈകള്‍ രണ്ടും പിന്നോട്ട് കുത്തി..എന്നിട്ട് പറഞ്ഞു .."ഇങ്ങക്ക്‌ എന്‍റെ പടോം പേരും ടീവീല് കാണാംമാരുന്ന്.."ഞങ്ങള്‍ ജിജ്ഞാസ്സയോടെ കാക്കയെ നോക്കി .കാക്ക തുടര്‍ന്നു.. "ഞാനും എന്‍റെ ചങ്ങാതി മൈതീനും കൂടി കടപ്പുറത്ത്‌ ഇരുന്നു ചൂണ്ടല്‍ ഇടെരുന്ന്...അപ്പൊ ഭയങ്കര ഒച്ചയില്‍ കാറ്റും കൂടെയ്‌ തെരയും ഇങ്ങനെ പൊന്തി വരുന്നു ...ഞാന്‍ മൈതീനോട്പറഞ്ഞു "എന്തോ ..വശക്കേട്‌ ഉണ്ട്...വിട്ടോളീ "...ഞാനും ഓനും..കൂടി ഓടീന്ന് ഒരു അര കിലോമീറ്റര് ...ഞങ്ങള്‍ടെ ഒപ്പരം സുനാമീം ...ഭാഗ്യത്തിന് സുനാമി ഡിം ..ന്നു പറഞ്ഞ് ഞങ്ങള്‍ടെ തൊട്ടു കീഴെ വീണു ...അന്നോട്‌ പരെനന്കി ....നല്ല ജീവന്‍ പോയീനു ..ബാഗ്യം കൊണ്ട് കയിചിലായതാ ...ഓര്ക്കുമ്പൊ..ഇപ്പയും ഉള്ളില് തീ ഉണ്ടീന് .."ഇങ്ങനെ കാക്ക സുനാമി വീര ഗാഥകള്‍ പറഞ്ഞ് ഇരിക്കവേ ഞാന്‍ ഇടയ്ക്ക് കേറി ഒരു ചോദ്യം "കോഴിക്കോട്‌ കടപ്പുറത്ത്‌ സുനാമി അത്രക്ക്‌ അടിച്ചില്ലല്ലോ കക്കാ " ഇതു കെട്ട് കാക്ക ദേഷ്യത്തില്‍ എന്നോട്‌ "അന്നോട്‌ ആരാ പരഞെയി കൊയിക്കൊട്ടില്ലാന്നു ..." ഞാന്‍ തുടര്‍ന്നു "അത് ടെലിവിഷന്‍ കൂടി സുനാമി അടിച്ച സ്ഥലവും മരിച്ച ആളിന്റെ കണക്കും ഒക്കെ കാണിച്ചല്ലോ ...അതില്‍ കോഴിക്കോട്‌ ഇല്ലാരുന്നു "അപ്പോള്‍ കാക്ക ഇങ്ങനെ പറഞ്ഞുകൊണ്ട് പുറത്തേക്ക്‌ പോയി "ഓരുക്ക് തെറ്റീതാ ...ശരിക്കും കൊയിക്കൊട്ടാ അടിചെയ്യ്‌ "ഞങ്ങള്‍ കാക്കയുടെ പുളുക്കഥ ഓര്മിച് പൊട്ടി ചിരിച്ചു ...ചിരിക്കിടയില്‍ കൊടും കാറ്റു പോലെ കാക്ക തിരിച്ചു വന്നു എന്നിട്ട് ഇത്രയും കൂടി പറഞ്ഞ് പോയി ""അനക്കൊക്കെ ബിശാസം ഇല്ലെങ്കി ..മൈതീനോട് വിളിച്ച് ചോയിക്കിന്‍ ഓന്റെ നമ്പര് ഞാന് തരന്നുണ്ട്"

9 അഭിപ്രായങ്ങൾ:

ഒരു നുറുങ്ങ് പറഞ്ഞു...

ആ നമ്പറ് കൊള്ളാം,വിളിച്ചിട്ടൊന്നും’കാക്കയീല്ല മൊയ്തീനൂല്ല’
രണ്ടാളും അന്‍റെ ഈ നര്‍മകഥകേട്ട് കൈച്ചലായീണ്ടാവും!!
ഇനീപ്പം ഓല് ബരണേങ്കി അടുത്ത സുനാമിയന്നെ ബരണം!!!

ഭായി പറഞ്ഞു...

എന്റമ്മച്ചീ...വന്നു വന്നു ഭൂതവും ബ്ലോഗ് വായിക്കാന്‍ തുട്ങിയോ...
എന്തെങ്കിലും അവിവേകം കാട്ടിയെങ്കില്‍ ക്ഷമി...രാത്രി വന്നു എന്നെ കുത്തി പിടിച്ചു
കുളത്തിലൊന്നും താഴ്ത്തല്ലേ...

താങ്കളുടെ അഭിപ്രായത്തെ ഞാന്‍ വളരെ വിലമതിക്കുന്നു..സ്വാഗതം..

നന്ദി നമസ്കാരം

keraladasanunni പറഞ്ഞു...

ഈ മൊയ്തീന്‍ ആള് കൊള്ളാമല്ലോ.
palakkattettan.

ഭായി പറഞ്ഞു...

ഈ നംബറില്‍ മൊയ്തീനെ വിളിച്ചപ്പോള്‍ എന്താ പരഞതെന്നറിയാമോ..?

നീയിപ്പളായിതറീണ്..ന്റ കുളത്താനേ..? ഹംസാക്ക പറ്ഞയില്‍ ചെറുങന കള്ളമൊണ്ട്.
“ഞാനും ഓനും..കൂടി ഓടീന്ന് ഒരു അര കിലോമീറ്റര് ...ഞങ്ങള്‍ടെ ഒപ്പരം സുനാമീം ...ഭാഗ്യത്തിന് സുനാമി ഡിം ..ന്നു പറഞ്ഞ് ഞങ്ങള്‍ടെ തൊട്ടു കീഴെ വീണു “ ഇതു കള്ളമാണു..
സുനാമി അടുത്തെത്തീപ്പം ന്റ കുളത്താനേ.ഞമ്മ തിരിഞ് നിന്ന് ബ്ഭ അബ്ട നിക്കട ഹിമാറേന്നൊരു ബിളി..അങിനേണ് സുനാമി ഡിം ..ന്നു പറഞ്ഞ് നിന്നത്..

നാട്ടുകാരന്‍ പറഞ്ഞു...

ഈ സുനാമി....അതെങനെ ഇരിക്കും? അതിനാരുമില്ലേ?

ഇവിടെ കമെന്റാനുള്ള വേർഡ് വേരി മാറ്റുന്നതു നന്നായിരിക്കും.

ഭൂതത്താന്‍ പറഞ്ഞു...

കാക്ക മൊയ്തീന് ഒരു വിസ സംഘടിപ്പിച്ച് കൊടുക്കാം എന്ന് പറഞ്ഞു പാട്ടിലാക്കി നിര്‍ത്തിയെക്കുവാ നുറുങ്ങെ....മുക്കിക്കൊല്ലാന്‍ ഇപ്പോള്‍ കുളം എവിടാ സുനിലേ ... എല്ലാം ഫ്ലാറ്റുകള്‍ ആക്കിയില്ലയോ ...അതുമല്ല ഇപ്പോള്‍ പണ്ടേ പോലെ രാത്രീല്‍ ഇറങ്ങി നടക്കാന്‍ ഭൂതത്തിനു പേടിയാ ...ഗുണ്ടാസ്‌ അല്ലെ ചുറ്റിലും ....മൊയ്തീന്‍ പുപ്പുലി ആണ് കേരളദാസാ ....കയ്യില്‍ ഒരു എസ് കത്തിയും കൂടെ ഒരു പെണ്ണും ...പിന്നെ ഒരു എന്ടവര്‍ കാറും ...ഇത്രയും കണ്ടാല്‍ സുനാമി ആകും ...എന്റെ നാട്ടുകാരന്‍ ....

Bijoy പറഞ്ഞു...

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://narmmabhootham.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

ശ്രീ പറഞ്ഞു...

ബൂലോകത്തേയ്ക്ക് സ്വാഗതം

ഭൂതത്താന്‍ പറഞ്ഞു...

Bijoy :നന്ദി സുഹൃത്തേ ...
ശ്രീ :നന്ദി മാഷേ ....