ഞാനും സുരേന്ദ്രനും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ...വെറും സുരേന്ദ്രന് അല്ലാ ...ട്ടോ "ചെഗുവേര സുരേന്ദ്രന് "..ഈ പേരുപറഞ്ഞാല്‍ കൊല്ലം ജില്ല മുഴുവന്‍ അറിയും (എന്നാണു അവന്റെ മനസ്സിലിരിപ്പ് ...എനിക്കും ചുറ്റുവട്ടത്തുള്ള കുറച്ചുപേര്‍ക്കും മാത്രേ അറിയൂ എന്നുള്ളതാണ് സത്യം )..ഞാനും ചെഗുവും ബീഡി വലിച്ചും ..സെക്കന്റ് ഷോ സിനിമകള്‍കണ്ടും അങ്ങനെ സന്തോഷത്തോടെ കാലങ്ങള്‍ തള്ളി നീക്കി .അവന് ഉണ്ടായിരുന്ന ഒരു പ്ലസ് പോയിന്റ് ഒരു ജോലിഉണ്ട് എന്നുള്ളതാണ് , കൊല്ലത്ത് ഒരു വര്‍ക്ക് ഷോപ്പില്‍ പാച്ച് വര്കെര് ആയി ജോലി ചെയ്യുകയായിരുന്നു ..ഞാന്‍വേറെ ജോലിക്ക് ഒന്നും പോകാറില്ല (നമുക്ക് വേറെ പണി ഇല്ലേ ...അല്ല പിന്നെ )
അങ്ങനെ നമ്മള് അടിച്ച് പൊളിച്ച് ഇങ്ങനെ കഴിഞ്ഞു കൂടുമ്പോള്‍ ..ചെഗുന്റെ വീട്ടുകാര്‍ക്ക് അവന് പുരനിറഞ്ഞുനില്ക്കുകയാണ് എന്ന തോന്നല്‍ ..അവനെ പിടിച്ചു കെട്ടിക്കാന്‍ തന്നെ തീരുമാനിച്ചു (അവന്റെ ഈ മുടിഞ്ഞസെക്കന്റ് ഷോക്ക് പോക്ക് അവസാനിപ്പിക്കാന്‍ ആണെന്ന് എനിക്ക് അറിയാമായിരുന്നു )..ഇഷ്ടന്റെ അപ്പച്ചിയുടെമോള് സരസ്വതി ചേച്ചി ഭതൃ സമേധം ഉമയനല്ലൂര്‍ ആണ് താമസം ..ചേച്ചിയുടെ കണവന് കുമാരേട്ടന് ഒരു ചുമട്ടുതൊഴിലാഴി ആണ് (..പര്‍വ്വതം പോലുള്ള ചേച്ചിയെ ചുമക്കാന്‍ ചുമട്ടു തൊഴിലാളി തന്നെ വേണം )കുമാരേട്ടന് മാത്രംഅങ്ങനെ കാശുണ്ടാക്കി സുഖിക്കണ്ട എന്ന അസൂയ മൂലം സരസ്വതി ചേച്ചി ബ്രോക്കര്‍ എന്ന സ്വയം തൊഴില്‍കണ്ടെത്തി കഴിഞ്ഞു വരികയാണ് ..അപ്പോളാണ് ..ദേ .സുന്ദരനും ..സുമുഖനും സര്‍വ്വോപരി സല് സ്വഭാവിയും(വല്ലപ്പോളും സ്മാള്‍ അടിക്കും ..പിന്നെ ബീഡി ഉറങ്ങുമ്പോള്‍ മാത്രം ചുണ്ടത്ത് വയ്ക്കില്ല..എന്ന ചെറിയ സ്വഭാവ ദൂഷ്യംമാത്രേ ഇഷ്ടന് ഉള്ളു ) ആയ നമ്മുടെ ചെഗുവേര നെഞ്ച് വിരിച്ച് പെണ്ണ് കെട്ടാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നു ചേച്ചിക്ക് പറഞ്ഞാല്‍ തീരാത്ത സന്തോഷം ..
അങ്ങനെ ചേച്ചി ചെഗുവിന്റെ വീട്ടില്‍ എത്തി ഒരു പ്രഖാപനം നടത്തി .."എന്റെ കസ്ടടിയില്‍ കുറച്ചപെണ്പിള്ളേര് ഉണ്ട് ..നമുക്ക് പോയി കണ്ട് ഇഷ്ടപ്പെട്ട ഒന്നിനെ ഉറപ്പിക്കാം ന്താ ...."ചെഗുനും കുടുംബത്തിനും സന്തോഷമായി ..ഒന്നുല്ലേലും സ്വന്തം കുടുംബക്കാരി അല്ലെ നല്ല പെണ്ണിനെ തന്നെ കിട്ടും എന്നുള്ള വിശ്വാസം അവര്‍ക്കു ഉണ്ടായിരുന്നു ..."വരുന്ന ഞായറാഴ്ച കണ്ണനല്ലൂര്‍ ഒരു വീട്ടില്‍ പോകാം ..നീ പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടാല്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം " എന്ന് കൂടി പറഞ്ഞു ചേച്ചി അവസാനിപ്പിച്ചു ..ഇതു കേട്ട ചെഗൂ എന്നോട് ചോദിച്ചു " അന്ന് വേറെ പ്രോഗ്രാം ഒന്നും ഇല്ലല്ലോ ".നമുക്കു എന്ത് പ്രോഗ്രാം എന്ന് മനസ്സില്‍ ഓര്‍ത്തിട്ടു ഞാന്‍ പറഞ്ഞു "പോയ്ക്കളയാം " എന്ന് ...
ആ മഹാസുദിനം വന്നെത്തി ..ഞാനും ചെഗുവും നേരെ സരസ്വതി ചേച്ചിടെ വീട്ടിലേക്ക് ...പിന്നെ അവിടെനിന്നു പെണ്വീട്ടിലേക്കും യാത്രയായി ..യാത്ര പുറപ്പെടും മുന്‍പ് ചേച്ചി ചെഗുനെ മാറ്റി നിര്‍ത്തി ചില ക്ലാസ്സുകള്ഒക്കെ കൊടുത്തു ....അങ്ങനെ പെണ്ണിന്റെ വീടെത്തി .തരക്കേടില്ലാത്ത ഓടിട്ട ചെറിയ വീട് ..പെണ്ണിന് അച്ഛനോ ആങ്ങളമാരോ ഇല്ല ..ആകെ ആണായി ഉള്ളത് ഒരു മാമന് മാത്രമാണ് ...പിന്നെ അമ്മ ഒരു അനുജത്തി ..ചെഗുന്റെതടി പെട്ടെന്ന് കേടു വരില്ല എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു ...ചെഗുനു ആ വീട്ടില്‍ പെരുത്ത് ഇഷ്ടപ്പെട്ട ഒരു കാര്യംസഖാവ് E.M.S ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പടം കതകില്‍ ഒട്ടിച്ചു വച്ചിരുന്നത് ആയിരുന്നു ..എന്നെ കൈമുട്ട് വച്ചുകുത്തിക്കൊണ്ട് ചെഗു പറഞ്ഞു "ഇവരും സഖാക്കള്‍ ആടാ " എന്ന് . ഇറയത്തു കയറി ഇരുന്ന ഞങ്ങളുടെ മുന്നിലേക്ക് ചിപ്സും മിച്ചറും വന്നു നിരന്നു ...അല്പം കഴിഞ്ഞപ്പോള്‍ ചായയും താലത്തില്‍ ഏന്തി പെണ്മണി മന്ദം നടന്നു വന്നു....ചെഗു മുഖത്ത് ഗൌരവം വരുത്തി പെണ്ണിന്റെ മുഖത്ത് നോക്കി എന്ന് വരുത്തി ..(ഇത്രേം ഗൌരവം ഇവന് എവിടുന്ന്കിട്ടീടാ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു ).പെണ്ണ് പിന്‍വാങ്ങി ..ഞാനും ചെഗുവും ചിപ്സും ചായയും കഴിച്ചു അങ്ങനെ ഇരുന്നു....ഞാന്‍ സാധാരണപോലെ ആക്രാന്തം കാണിക്കാതെ മാന്യമായി ചിപ്സ് പെറുക്കി തിന്നു ...പൊതുവെ ചിപ്സ് കണ്ടാല്വിടാത്ത ചെഗു വളരെ ശാന്തനായി കാണപ്പെട്ടു ...എന്റെ കൈ രണ്ടും മൂന്നും പ്രാവശ്യം പോങ്ങുപോള്‍ ..അവന്റെ കൈഒന്നു എന്ന കണക്കില്‍ ..ഞാന്‍ തല കുനിചു ചിപ്സ് പ്ലേറ്റ് നോക്കിയപ്പോള്‍ ആണ് ഗുട്ടന്‍സ് പിടി കിട്ടിയത് ടിയാന് അഞ്ച് ആറ് ചിപ്സ് വീതം അടുക്കും എന്നിട്ട് ഒരുമിച്ച് വായിലൊട്ട് കേറ്റും...ഇങ്ങനെ കലാപരമായി ചിപ്സ്തിന്നുകൊണ്ടിരുന്ന ചെഗുവിനോട് സരസ്വതി ചേച്ചി ചോദിച്ചു "എങ്ങനെ ഉണ്ടെടാ "...ചെഗു ഉടനെ പറഞ്ഞു..."വരവാണ് ..എന്നാലും കൊള്ളാം.."അന്തം വിട്ട ചേച്ചി പിന്നേം ചോദിച്ചു "എടാ ചിപ്സല്ല ...പെണ്ണ് എങ്ങനെ ഉണ്ടെന്നചോദിച്ചത് "....സ്വബോധം വീണ്ടെടുത്ത ചെഗു പറഞ്ഞു "മം ...തരക്കേടില്ല ".എന്തായാലും ചെഗുവിന്റെ പെര്സോനലിടി പെണ്ണിനും വീട്ടുകാര്‍ക്കും പിടിച്ചില്ല .അതുകൊണ്ട് ആ ആലോചന ചീറ്റി .തിരികെ പോരുംവഴിയില്‍ ചേച്ചി പറഞ്ഞു "അവളോട് പോകാന്‍ പറ സുന്ദരനായ നിനക്ക് വേറെ മണി മണി പോലുള്ള പെണ്പിള്ളേരെ കിട്ടും " എന്ന് . ഈ " സുന്ദരന്‍ "എന്നുള്ള പദം കെട്ട് എന്റെ മനസ്സില്‍ ചെഗുവിന്റെ സുന്ദര രൂപംതെളിഞ്ഞു വന്നു ..4 അടി 7 ഇഞ്ച് പൊക്കം ...40 k.g തൂക്കം ..ഇരു നിറം ..ചൈന കാരുടെ പോലുള്ള മീശ ,താടി..കണ്ണിന്റെ ഗ്ലാമര്‍ കൂട്ടാന്‍ വേണ്ടി തടിച്ച സോഡാ ഗ്ലാസ്സ് കണ്ണാടി ...പിന്നെ ബീഡി സ്ഥിര താമസംആക്കിയതിനാല് കരുവാളിച്ച ചുണ്ടും ..ബീഡി കറ പുരണ്ട പല്ലും ..ഇതെല്ലം കൂടിയ സുന്ദര പുരുഷന് ...അങ്ങനെ നെസ്റ്റ് പെണ്ണുകാണല്‍ അടുത്ത ഞായരാഴ്ച്ചക്ക് ഫിക്സ് ആക്കി ഞങ്ങള്‍ പിരിഞ്ഞു ...
ഞായറാഴ്ച പതിവു പോലെ ചേച്ചിയുടെ വീട്ടില്‍ എത്തി ..അടുത്ത പെണ്ണ് കാണല്‍ സ്ഥലമായ പോലയതോട്ടെക്ക് പോയി ..ബസ്സ് സ്റ്റോപ്പില്‍ നിന്നു മൂന്നു ചുവടുവഴി റോഡിലൂടെ വേണം പെണ് വീട്ടിലേക്ക്പോകാന്‍ ..ചേച്ചി മുന്‍പേ ..ഞാനും ചെഗുവും പിന്നാലെ ..പെണ്ണ് വീട്ടിലേക്ക് മാര്‍ച്ച് ചെയ്തു ..പോകും വഴിയില്അടുത്ത വീട്ടിലെ ചേച്ചി പച്ച മലയാളത്തില്‍ തെറി പറഞ്ഞു അട്ടഹസിക്കുന്നു..... .ഞങ്ങളുടെ മുന്നിലൂടെ വെടിച്ചില്ല് പോലെ ഒരു പയ്യന് പാഞ്ഞു പോയി .. കീറിയ മടല് കൊള്ളിയുമായ് ചേച്ചി പിറകെ ..പയ്യനെ കിട്ടാത്തദേഷ്യത്തില് ചേച്ചി മടല് കൊള്ളി വലിച്ച എറിഞ്ഞു ...ലക്ഷ്യം തെറ്റിയ കൊള്ളി വന്നു ചെഗുവിന്റെ കാലില്‍ കൊണ്ടു ...വേദനിച്ച ചെഗു ദേഷ്യത്തോടെ ചേച്ചിയോട് ചോദിച്ചു .."ആള്ക്കാര് പോകുന്നത് കാണാന്‍ വയ്യേ " എന്ന് ....അലറി നിന്ന ചേച്ചിക്ക് അത് അത്ര പിടിച്ചില്ല .ശുദ്ധ മലയാളത്തില്‍ എം .എ കാരി ആയ ചേച്ചി ..ചെഗുനു നല്ലപോലെ തെറി ക്ലാസ്സ് എടുത്തു .ഇതു കേട്ട ചെഗു താന്‍ വന്ന കാര്യം മറന്നു ..ത്രിബിള്എം.എ യില്‍ തിരിച്ചു അങ്ങോട്ട്അലക്കി ..ചേച്ചി പോകാത്ത ക്ലാസ്സിലെ പാഠങ്ങള്‍ നല്ല മണി മണി പോലെ ചെഗുവിന്റെ നാവില്‍ നിന്നു ഇങ്ങനെ നിര്‍ഗളം പ്രവഹിച്ചു ..ഞാനും സരസ്വതി ചേച്ചിയും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ചെഗുനെ പിന്തിരിപ്പിക്കാന് കഴിഞ്ഞില്ല ..രംഗം ചൂടു പിടിച്ചു നില്ക്കുമ്പോള് പെണ്ണിന്റെ അച്ഛന് വന്നു ചെഗുനെ ഒരു വിധം സമാധാനപ്പെടുതി വീട്ടിലേക്ക് കൂട്ടി ..പോകും വഴിക്ക് ചെഗു എം .എ കാരി ചേച്ചിയോട് പറഞ്ഞു .."നിന്നെ ഞാന്‍കാണിച്ചു തരാടി ..@###****@@ മോളെ " എന്ന് ...ഇതു കെട്ട് ചേച്ചിടെ മറുപടി .."നിന്നെ കാളും വലിയ സാധനം കണ്ടവള്‍ ആടാ .... ഞാന്‍ ...നീ പോടാ @##**@ മോനേ "....അപ്പൊ ചെഗു തിരിഞ്ഞു നിന്നു വീണ്ടുംപറഞ്ഞു "ഇതു .. ഇരുംബ് ആടി..ഇരുംബ്" എന്ന് ...ഒടുവില്‍ ഞാന്‍ ചെഗുന്റെ വായ് പൊത്തി പെണ് വീട്ടിലേക്ക് കേറ്റി.ചെഗു ദേഷ്യത്തില്‍ പിറു പിരുതുകൊണ്ട് ഇരുന്നു ...പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടു .. ..പെണ്ണിന്റെ അച്ചന് ചെഗുനെ പെരുത്ത് ഇഷ്ടായി ..കാരണം ആ എം .എ കാരി ചേച്ചിയെ ഒതുക്കാന്‍ ചെഗു തന്നെ മരുമകനായി വരണം എന്ന് തീരുമാനിച്ചു ..അങ്ങനെ ശ്രീകല ..ശ്രീകല സുരേന്ദ്രന് ആയി ..മൂന്നു ആണ് മക്കളെയും പെറ്റ്.... ഇപ്പോള്സുഖമായി വാഴുന്നു ...
വാല്‍കഷ്ണം :ആദ്യ രാത്രി ചെഗു ശ്രീകലയോട് ചോദിച്ചു .."എന്നെ കണ്ടപോള്‍ തന്നെ നിനക്കു ഇഷ്ടായോ " എന്ന് . അത് കേട്ട കല നാണത്തോടെ ഇങ്ങനെ പറഞ്ഞു "ആ എം .എ കാരിയോട് പറഞ്ഞില്ലേ ...ഇതു ഇരുംബ് ആടി..ഇരുംബ് എന്ന് .. അത് കേട്ടപ്പോള്‍ തന്നെ ഇഷ്ടായി" എന്ന് .... .. . .
30 അഭിപ്രായങ്ങൾ:
ഹ..ഹ..ഹ
ആ മൂന്ന് ആണ്‍കുട്ടികളുടെ അമ്മ പിന്നെ എന്തെല്ലാം കേട്ടോ എന്തോ??
യെന്താ അലക്ക് മോനേ..
ഇതു ഇരുമ്പാടാ...ഇരുമ്പ്
ഹ ഹ ..ആശംസകൾ !!
എന്റെ ഭൂതമേ... നീയാണിഷ്ടാ ഇരുമ്പ്... കലക്കന്‍ പോസ്റ്റ്. ചിരിപ്പിച്ചു.
"ഇതു ഇരുംബ് ആടി..ഇരുംബ് എന്ന് .. അത് കേട്ടപ്പോള്‍ തന്നെ ഇഷ്ടായി"
ഭൂതത്താനെ ഇത് ശരിക്കും ഇരുമ്പ് തന്നെ, കലക്കന്‍
എനിക്കിത്തിരി നാണം കൂടുതലാ. അതുകൊണ്ട് സ്മൈലിയില് ഒതുക്കുന്നു. :)
കലക്കി
ചെഗു പിന്നീടെപ്പോഴെങ്കിലും എമ്മെ കാരിയെ ഇരുമ്പിനാല്‍? അലക്കിയൊ??
ഒരു ഇരുമ്പന്‍ പോസ്റ്റായിപ്പോയി.
.പര്‍വ്വതം പോലുള്ള ചേച്ചിയെ ചുമക്കാന്‍ ചുമട്ടു തൊഴിലാളി തന്നെ വേണം
ഹഹഹ കലക്കി എന്ന് പറഞ്ഞാല്‍ പോരെ കലക്കി പൊരിച്ചു അടുക്കി മച്ചൂ. ചെഗുവിനോട കളി അല്ല പിന്നെ. എമ്മെക്കാരി ചേച്ചിയെ ചെഗു പിന്നെ കണ്ടോ?? ഐ മീന്‍ ഇരുമ്പേ ഇരുമ്പ്
മൊത്തത്തില്‍ ഒരു വെടിക്കെട്ടായിരുന്നെങ്കില്‍ ആ വാല്‍കഷ്ണം തന്നെ ഗര്‍ഭം കലക്കി..
:)
ഹി ഹി ഇരുമ്പ് .....കലക്കന്‍
അരുണ്‍ കായംകുളം:ഇത്രേം ...കേട്ടത് പോരെ അരുണേ ...പുള്ള മൂന്നായില്ലേ ....ഹ ഹ .. നന്ദി ട്ടാ ...
hshshshs: ആ വര്‍ഷത്തെ നല്ല അലക്കിനുള്ള അവാര്‍ഡ് ചെഗുനു ആയിരുന്നു മാഷേ ....നന്ദി മാഷേ
കുമാരന് | kumaran : നന്ദി കുമാരേട്ടാ ...അങ്ങയുടെ അനുഗ്രഹവും ആശിര്‍വാദങ്ങളും ഏറ്റുവാങ്ങുന്നു ..ഞാന്‍
തെച്ചിക്കോടന് :നന്ദി മാഷേ ...എപ്പോളും സ്വാഗതം
ബിനോയ്//HariNav : മാഷിനു കൂടുതല്‍ ഉള്ളത് ..കുറച്ചു പോലും ചെഗുനു ഇല്ലാണ്ട് പോയി ...(എനിക്കും ഇല്ലാട്ടോ )...നന്ദി മാഷേ
എറക്കാടൻ / Erakkadan:ഒരു കലക്കന്‍ നന്ദി മാഷേ
OAB/ഒഎബി :എം.എ കാരി..ആള് പുത്തിമതിയാ...ചെഗുനു പിടിച്ചു ഫ്രണ്ട് ആക്കി ...
krish | കൃഷ് :നന്ദി മാഷേ ..സ്വാഗതം
കുറുപ്പിന്റെ കണക്കു പുസ്തകം:കുറുപ്പേ ചുമക്കുന്ന കാര്യം കുമാരേട്ടന് തന്നെയാ പറഞ്ഞതു ...ഒരു ദിവസം ഞാനും ചെഗുവും കുമാരേട്ടനും കൂടി ...അവരുടെ വീട്ടില്‍ വച്ച്..അല്പം ആഘോഷിച്ചു (മറ്റവന് തന്നെ .. കുപ്പി ..കുപ്പി )..ഓവര്‍ ആയ അണ്ണനും ചേച്ചിയും മുടിഞ്ഞ വഴക്ക് ..അപ്പോള്‍ കുമാരേട്ടന് പറഞ്ഞ ടയലോഗ്.."നിന്നെ എന്റെ തലെതന്നെ കേറ്റി വച്ച് തന്നല്ലോടീ .." എന്ന് ... പിന്നെ ആ എം.എ കാരിയ ചെഗുനേം കലയെയും ആദ്യമായി വിരുന്നു വിളിച്ചത് ..അവര്‍ക്ക് മനസ്സില്‍ ആയി ..ചെഗ് ഇരുംബാന്നു ....നന്ദി മാഷേ
കിഷോര്‍ലാല്‍ പറക്കാട്ട് :നന്ദി മാഷേ ..എപ്പോളും സ്വാഗതം
രഘുനാഥന് :നന്ദി പട്ടാളം ...ചെഗുനെ പട്ടാളത്തില്‍ എടുത്താല്‍ പാകിസ്ഥാനികളെ വിറപ്പിക്കും ..ഷുവര്‍
അതൊക്കെ പോട്ടെ. ചെഗു അവിടെ സെറ്റിലായതോടെ അയല്‍ക്കാരി ചേച്ചി പത്തി മടക്കിയോ?
:)
ഇരുംബായതിനാല് ചേച്ചി കാന്തമായിക്കാണും ശ്രീ:-)
##..പിന്നെ ബീഡി ഉറങ്ങുമ്പോള്‍ മാത്രം ചുണ്ടത്ത് വയ്ക്കില്ല..എന്ന ചെറിയ സ്വഭാവ ദൂഷ്യംമാത്രേ ഇഷ്ടന് ഉള്ളു ##
ഇത് കലക്കി ഭൂതം!
മൊത്തത്തില്‍ തകര്‍ത്തു!
ശ്രീ :ഭായി പറഞ്ഞതുപോലെ ആ ചേച്ചി കാന്തം ആയി ശ്രീ ...നന്ദി ട്ടാ
ഭായി:മാഷേ ഉറക്കത്തില്‍ പോലും ഒരു തീപ്പെട്ടി കൊള്ളി വായില്‍ വച്ച ഇഷ്ടന് കിടക്കുന്നത് ...നന്ദി ട്ടാ ....
kalakkans............
nice
nannayi chirichu
sharikkum irump thanne
ഹ ഹ ഹ കലക്കി
ഭൂതമേ കലക്കി..!
വെറും ഇരുമ്പല്ല, നല്ല സ്റ്റീൽ ഇരുമ്പ്!!
Adipoli bhoot!
Nalla sundaran naadan haasyam!
(My malayalam fon't doesnot work)
SamSan : നന്ദി മാഷേ
SAJAN : നന്ദി സാജാ
സുനിൽ പണിക്കർ: നന്ദി പണിക്കരേട്ടാ
ജയന് ഏവൂര്‍: നന്ദി ജയന് ....
ഇരുമ്പ് കലക്കീട്ടാ...
ആശംസകൾ..
വീ കെ :നന്ദി മാഷേ
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
കൊള്ളാം. ചിരിപ്പിച്ചു.
വശംവദൻ:നന്ദി മാഷേ ഈ വരവിനും ..വായനക്കും
sooper kure chirichu
ചിരിച്ച് മണ്ണ്കപ്പി
ഇവനാളൊരു പുലി തന്നെ. ഈ ചെഗുവേര
pulari
ഷിനോജേക്കബ് കൂറ്റനാട്
GOPAL
നന്ദി ..നന്ദി ...നന്ദി ...ഈ വരവിനും അഭിപ്രായങ്ങള്‍ക്കും
ചെഗുവും ഇരുമ്പും എം.എ ക്കാരിയും കലക്കി :-D
വരയും വരിയും : സിബു നൂറനാട് :നന്ദി ട്ടാ ...ഇനിയും വരണെ ഇതുവഴി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ